Thursday, September 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബ്രസീലിനെ തോൽപിച്ച് യു.എസിന് ഒളിമ്പിക്‌സ് വനിതാ ഫുട്‌ബോളിൽ സ്വർണം

ബ്രസീലിനെ തോൽപിച്ച് യു.എസിന് ഒളിമ്പിക്‌സ് വനിതാ ഫുട്‌ബോളിൽ സ്വർണം

പാരീസ്: ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് യു.എസിന് ഒളിമ്പിക്‌സ് വനിതാ ഫുട്‌ബോളിൽ സ്വർണം. 62ാം മിനിറ്റിൽ മലോരി സ്വാൻസനാണ് യു.എസിനായി വിജയഗോൾ നേടിയത്. നൂറാം രാജ്യാന്തര മത്സരത്തിലാണ് താരം രാജ്യത്തിന് തിളക്കമുള്ള മെഡൽ നേടിയത്. ജർമനിക്കാണ് വെങ്കലം.

തുടക്കം മുതൽ ബ്രസീൽ ആക്രമിച്ചുകളിച്ചെങ്കിലും ഫിനിഷിങിലെ പ്രശ്‌നങ്ങൾ തിരിച്ചടിയായി. 16ാം മിനിറ്റിൽ കാനറികൾക്ക് പ്രതീക്ഷ നൽകി ലുഡ്മില ഗോൾനേടിയെങ്കിലും ഓഫ് സൈഡ് കെണിയിൽ കുരുങ്ങി. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. രണ്ടാം പകുതിയുടെ 62ാം മിനിറ്റിൽ സ്വാൻസൻ യു.എസിന്റെ വിജയഗോൾ കണ്ടെത്തി. എന്നാൽ അവസാന മിനിറ്റുവരെ ഗോൾ മടക്കാൻ മഞ്ഞപ്പട ശ്രമിച്ചെങ്കിലും യു.എസ് ഗോൾകീപ്പറെ മറികടക്കാനായില്ല. ഒടുവിൽ വെള്ളിമെഡൽകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments