Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsറഷ്യയിൽ 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി പോവുകയായിരുന്ന എംഐ-8 ഹെലികോപ്ടർ കാണാതായി

റഷ്യയിൽ 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമായി പോവുകയായിരുന്ന എംഐ-8 ഹെലികോപ്ടർ കാണാതായി

മോസ്കോ: റഷ്യയിൽ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടർ കാണാതായി. 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. റഷ്യയുടെ കിഴക്കൻ കാംചത്ക പെനിൻസുലയിലാണ് ഹെലികോപ്ടർ കാണാതായതെന്ന് ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു.

ഇന്‍റർഫാക്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം എംഐ-8ടി ഹെലികോപ്ടറാണ് കാണാതായത്. വച്ച്‌കസെറ്റ്‌സ് അഗ്നിപർവ്വതത്തിന് സമീപത്താണ് സംഭവം. ഹെലികോപ്റ്റർ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്.

1960കളിൽ രൂപകൽപ്പന ചെയ്ത ഇരട്ട എഞ്ചിൻ ഹെലികോപ്റ്ററാണ് എംഐ-8. റഷ്യയിലും അയൽരാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു. ഓഗസ്റ്റ് 12 ന്, 16 പേരുമായി ഒരു എംഐ -8 ഹെലികോപ്റ്റർ റഷ്യയിലെ കംചത്കയിൽ തകർന്നു വീണിരുന്നു. വിനോദ സഞ്ചാര കേന്ദ്രമാണ് കംചത്ക. മോസ്കോയിൽ നിന്ന് 6,000 കിലോമീറ്ററിലധികം കിഴക്കും അലാസ്കയിൽ നിന്ന് 2,000 കിലോമീറ്റർ പടിഞ്ഞാറും ആണ് ഈ പ്രദേശം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments