Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ്വര്‍ണക്കടത്ത് മാഫിയകൾക്കെതിരെ നടപടിയെടുത്തതിന്‍റെ പക: അൻവര്‍ എംഎല്‍എയുടെ ആരോപണങ്ങൾ നിഷേധിച്ച് എഡിജിപി എം.ആര്‍ അജിത്...

സ്വര്‍ണക്കടത്ത് മാഫിയകൾക്കെതിരെ നടപടിയെടുത്തതിന്‍റെ പക: അൻവര്‍ എംഎല്‍എയുടെ ആരോപണങ്ങൾ നിഷേധിച്ച് എഡിജിപി എം.ആര്‍ അജിത് കുമാര്‍

തിരുവനന്തപുരം: പി.വി അൻവര്‍ എംഎല്‍എയുടെ ആരോപണങ്ങൾ പൂർണമായി നിഷേധിച്ച് എഡിജിപി എം.ആര്‍ അജിത് കുമാര്‍. തീവ്രവാദബന്ധമുള്ള സ്വര്‍ണക്കടത്ത് മാഫിയകൾക്കെതിരെ നടപടിയെടുത്തതിന്‍റെ പകയാണ് അന്‍വറിന്‍റെ ആരോപണങ്ങള്‍ക്കു പിന്നിലെന്ന് അജിത് കുമാര്‍ ആരോപിച്ചു. എംഎല്‍എയ്ക്കു പിന്നില്‍ മാഫിയ സംഘങ്ങളുണ്ടെന്നും ഡിജിപിക്ക് നൽകിയ മൊഴിയില്‍ എഡിജിപി ആരോപിച്ചിട്ടുണ്ട്.

തനിക്കെതിരായ ആരോപണങ്ങൾ ഗൂഢാലോചനയുടെ ഭാഗമെന്നാണ് അജിത് കുമാര്‍ വാദിച്ചത്. സ്വർണ്ണക്കടത്ത്, മയക്കുമരുന്ന് മാഫിയകൾ, നിരോധിത സംഘടനകൾ എന്നിവർ പി.വി അൻവറിന് പിന്നിലുണ്ടെന്ന് എഡിജിപി ആരോപിച്ചു. ഇവർക്കെതിരെ താൻ നടപടിയെടുത്തതിന്റെ പക തീർക്കുകയാണിപ്പോള്‍. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ചാൽ ഉന്നയിച്ചവർക്കെതിരെ നടപടി വേണമെന്നും താൻ നൽകിയ കത്തിലെ വിവരങ്ങൾ അന്വേഷിക്കണമെന്നും അജിത് കുമാര്‍ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments