Saturday, September 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയുഎഇയിൽ മഴ മുന്നറിയിപ്പ്

യുഎഇയിൽ മഴ മുന്നറിയിപ്പ്

അബുദാബി : വരും ദിവസങ്ങളിൽ യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യം തണുത്ത കാലവസ്ഥയിലേക്ക് മാറുന്നതിന്‍റെ മുന്നോടിയായിട്ടാണ് മഴയെത്തുക. 

ഇന്ന് മുതൽ 30 വരെ തെക്ക്, കിഴക്കൻ ഉൾപ്രദേശങ്ങളില്‍ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ പെയ്യാൻ സാധ്യതയുണ്ട്. നാളെ വടക്കൻ പ്രദേശങ്ങളിലും മഴ പെയ്തേക്കാം.  ഈ ദിവസങ്ങളിൽ രാവിലെ മൂടൽമഞ്ഞ് കാണപ്പെടുമെന്നതിനാൽ ഈർപ്പം പ്രതീക്ഷിക്കാം. അതോടൊപ്പം താപനില കുറയുമെന്നും പ്രതീക്ഷിക്കുന്നു. ഈ മാസം 22 ന് ശരത്കാലദിനം ആചരിച്ചതോടെ യുഎഇയിൽ വേനൽക്കാലം അവസാനിച്ചിരുന്നു. തുടർ ദിവസങ്ങളിൽ ഉഷ്ണാവസ്ഥയിൽ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments