Sunday, September 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപി.വി അൻവർ എംഎൽഎയുടെ വിശദീകരണയോഗം ഇന്ന് വൈകിട്ട്

പി.വി അൻവർ എംഎൽഎയുടെ വിശദീകരണയോഗം ഇന്ന് വൈകിട്ട്

മലപ്പുറം: സിപിഎമ്മുമായി ബന്ധം അവസാനിപ്പിച്ച പി.വി അൻവർ എംഎൽഎയുടെ ആദ്യ വിശദീകരണയോഗം ഞായറാഴ്ച വൈകിട്ട് 6.30ന് നടക്കും. നിലമ്പൂർ ബസ് സ്റ്റാൻഡ് പരിസരത്താണ് പൊതുയോഗം. മുഖ്യമന്ത്രിക്കും പൊലീസിനും സിപി.എമ്മിനും എതിരായ വിമർശനമാകും പ്രധാനമായും ഉണ്ടാവുക. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന് എതിരായ തെളിവുകൾ വിശദീകരണയോഗത്തിൽ പുറത്തുവിടുമെന്ന് അൻവർ ഇന്നലെ പറഞ്ഞിരുന്നു.

പുതിയ പാർട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായാണ് അൻവർ പൊതുയോഗം വിളിച്ചിരിക്കുന്നത്. പൊതുയോഗത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയാൽ അത് സിപിഎമ്മിന് തിരിച്ചടിയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments