Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യൻ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് തുടരുന്നു; യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരിഗണനയെന്ന് ഇൻഡിഗോ

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് തുടരുന്നു; യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരിഗണനയെന്ന് ഇൻഡിഗോ

ന്യൂഡൽഹി∙ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത് തുടരുന്നു. 15 മണിക്കൂറിനിടെ 8 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യയുടെ മൂന്നു വിമാനങ്ങൾക്കും ഇൻഡിഗോയുടെ അഞ്ചു വിമാനങ്ങൾക്കും ഭീഷണി സന്ദേശം ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയ്ക്കുശേഷം 40 വ്യാജ ഭീഷണി സന്ദേശങ്ങളാണ് ആഭ്യന്തര, രാജ്യാന്തര വിമാനങ്ങൾക്ക് ലഭിച്ചത്.

വിസ്താര എയർലൈൻസിന്റെ ഡൽഹി–ലണ്ടൻ വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു. ന്യൂജഴ്സിയിൽനിന്ന് മുംബൈയിലേക്കുള്ള വിമാനം സുരക്ഷാപരിശോധനകൾ കാരണം മൂന്നു മണിക്കൂറോളം വൈകി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–ജയ്പുർ വിമാനത്തിനും വിസ്താരയുടെ ഉദയ്പുർ–മുംബൈ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments