പി. പി. ചെറിയാൻ
ഹൂസ്റ്റൺ : ഹൂസ്റ്റണിൽ ലൈസൻസില്ലാതെ വീട്ടിൽ പ്രാക്ടീസ് ചെയ്ത് ദന്തഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ മേജർ ഒഫൻഡേഴ്‌സ് ഡിവിഷൻ നടത്തിയ അന്വേഷണത്തിലാണ് ബ്രസീഡ കാൻസിനോയെ (43) പൊലീസ് പിടികൂടിയത്.
ബുധനാഴ്ചയാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. പൊലീസ് ടെക്സസ് സ്റ്റേറ്റ് ബോർഡ് ഓഫ് ഡെന്റൽ എക്സാമിനേഴ്സിൽ നിന്ന് ലഭിച്ച പരാതിയിലാണ് പൊലീസ് അന്വഷണം ആരംഭിച്ചത്.