Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാലക്കാട്ടെ കോൺ​ഗ്രസ് വിജയത്തിൽ ബിജെപിക്കും സിപിഎമ്മിനും ഒരേ നാവും ഒരേ ശബ്ദവുമാണെന്ന് പ്രതിപക്ഷ നേതാവ്

പാലക്കാട്ടെ കോൺ​ഗ്രസ് വിജയത്തിൽ ബിജെപിക്കും സിപിഎമ്മിനും ഒരേ നാവും ഒരേ ശബ്ദവുമാണെന്ന് പ്രതിപക്ഷ നേതാവ്

തൃശൂർ: പാലക്കാട്ടെ കോൺ​ഗ്രസ് വിജയത്തിൽ ബിജെപിക്കും സിപിഎമ്മിനും ഒരേ നാവും ഒരേ ശബ്ദവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബിജെപിക്ക് വോട്ട് കുറഞ്ഞതിൽ സിപിഎമ്മിന് എന്താണിത്ര സങ്കടം. ബിജെപി സ്ഥാനാർഥിയായിരുന്ന ഇ.ശ്രീധരൻ 2021 ൽ നേടിയ അൻപതിനായിരം വോട്ട് ഇക്കുറി 39,000 ആയിക്കുറഞ്ഞു. ബിജെപിയുടെ വോട്ട് ഗണ്യമായിക്കുറഞ്ഞതിൽ അവരെക്കാൾ ഏറ്റവും കൂടുതൽ സങ്കടം സിപിഎമ്മിനാണ്. അന്ന് ശ്രീധരന് പോയ വോട്ടിൽ നല്ലൊരു ഭാഗം ഇക്കുറി രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടി.

എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‍ലാമിയുടെയും വോട്ടാണോ ഇ. ശ്രീധരന് അന്ന് കിട്ടിയതെന്നാണ് ബിജെപിക്കാരോട് ചോദിക്കാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബി​ജെപിയുടെ വോട്ടിനെക്കാൾ കൂടുതൽ വോട്ട് അന്ന് ഇ.ശ്രീധരൻ പിടിച്ചു. അതിൽ നല്ലൊരുഭാഗം ഇക്കുറി രാഹുൽ തിരിച്ചുപിടിച്ചു. അതെങ്ങനെയാണ് എസ്ഡിപിയുടെ വോട്ടാകുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


വോട്ട് വർദ്ധിപ്പിച്ചുവെന്നാണ് സിപിഎം അവകാശപ്പെടുന്നത്. 2021ലേക്കാൾ ഇക്കുറി സിപിഎമ്മിന് കൂടിയിരിക്കുന്നത് തൊള്ളായിരത്തോളം വോട്ടുകളാണ്, ആയിരം വോട്ട് പോലുമില്ല. അതുകൂടിയെന്ന് പറയാനാകില്ല. 2021 ലെ വോട്ടർപട്ടികയെക്കാൾ 15,000 വോട്ടുകൾ പുതുതായി ചേർത്തിട്ടുണ്ട്. അതിൽ നിന്ന് ഒരു മൂവായിരം വോട്ടെങ്കിലും സിപിഎമ്മിന് കിട്ടേണ്ടതല്ലെ, അതുപോലും കിട്ടിയിട്ടില്ല. അതിന്റെ അർത്ഥം സിപിഎമ്മിന്റെ വോട്ട് 2021 നെക്കാൾ താഴേക്ക് പോയെന്നാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments