Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകേരളത്തിൽ പെരുമഴ തുടരുന്നു

കേരളത്തിൽ പെരുമഴ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് അതിതീവ്ര മുന്നറിയിപ്പുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരും.

ഫിഞ്ചാൽ ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ വ്യാപകമായ തുടരുന്നത്. മഴ കനത്ത സാഹചര്യത്തിൽ വയനാട് ,പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്.

എറണാകുളത്ത് ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയം ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ രാത്രി യാത്ര നിരോധിച്ചു. കോട്ടയത്ത് വിനോദ സഞ്ചാര മേഖലകളിൽ വിലക്ക് ഏർപ്പെടുത്തി. മലവെള്ളപ്പാച്ചിലിനും പ്രളയ സാഹചര്യവും കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും നിർദേശമുണ്ട്. കേരള, കർണാടക, തമിഴ്നാട് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. എല്ലാ ജില്ലകളിലും താലൂക്ക് ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments