ദോഹ: ഖത്തർ ടൂറിസവുമായി ബന്ധപ്പെട്ട സമഗ്ര സേവനങ്ങൾ ഇനി ഓൺലൈനിൽ ലഭ്യം. ഖത്തർ ടൂറിസം അധികൃതരാണ് പുതിയ ഇ–സേവനം തുടങ്ങിയത്. ബിസിനസുകാർ, ഹോട്ടലുകൾ, ഇവന്റ് ഓർഗനൈസർമാർ, വ്യക്തികൾ എന്നിവർക്കെല്ലാമായി 80–തിലധികം സേവനങ്ങളാണ് പോർട്ടലിൽ ലഭ്യമാക്കിയിരിക്കുന്നത്.
https://eservices.visitqatar.qa/authentication/login എന്ന പുതിയ പോർട്ടലിലൂടെ ഉപയോക്താക്കൾക്ക് ലളിതവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ആതിഥേയ മേഖലയുടെ പ്രവർത്തന കാര്യക്ഷമത ശക്തിപ്പെടുത്താനും പുതിയ ഇ–സേവനം ഫലപ്രദമാകും. ടൂറിസം മേഖലയ്ക്കായി ഉയർന്ന ഗുണനിലവാരത്തിലുള്ള സേവനങ്ങളാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. ഖത്തർ ഐഡി ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. അല്ലെങ്കിൽ നാഷനൽ ഓഥന്റിക്കേഷൻ സിസ്റ്റം മുഖേനയും പോർട്ടലിൽ ലോഗിൻ ചെയ്യാം.
പുതിയ സേവനങ്ങൾ അറിയാം
∙ എളുപ്പത്തിൽ ലൈസൻസിന് അപേക്ഷിക്കുകയും പുതുക്കുകയും ചെയ്യാം.
∙ അപേക്ഷയുടെ സ്റ്റേറ്റസ് ട്രാക്ക് ചെയ്യാം.
∙ 24 മണിക്കൂറും ഇ–സേവനം ലഭ്യമാണ്.
∙ എല്ലാ പെയ്മെന്റുകളും ഒരിടത്ത് തന്നെ അടയ്ക്കാം