കൽപ്പറ്റ: മൃഗങ്ങൾ നാടിന്റെ അന്ധകരായി മാറുമ്പോൾ അതിനെ നിയന്ത്രിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന്
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. താനും കേരളത്തിൽ വനം മന്ത്രി ആയിരുന്നയാളാണെന്നും മൃഗങ്ങളെ സംരക്ഷിക്കാൻ ഭരിച്ചവരാണ് തങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു. മൃഗങ്ങൾക്ക് എല്ലാ പരിരക്ഷയും നൽകിയാണ് തങ്ങൾ ഭരിച്ചതെന്നും കെ സുധാകരൻ പറഞ്ഞു.
‘ഞാൻ വനംവകുപ്പ് മന്ത്രിയായിരിക്കെ ആന ശല്യമുണ്ടായിരുന്നു. വേലിയും, മതിലും, ട്രഞ്ചും ഉൾപ്പെടെ എല്ലാ വഴിയും നോക്കി. ആന എല്ലാം മറികടന്നു. ഒന്നും നടക്കില്ല എന്ന് മനസിലായപ്പോൾ ഞങ്ങൾ ആ പണി നിർത്തി. ഞങ്ങളിൽ ആരംഭിച്ച ദുരന്തം തന്നെയാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്നത്’, കെ സുധാകരൻ പറഞ്ഞു.കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ; വീടിന് പിന്നിൽ കണ്ടുവെന്ന് കുട്ടികൾ; ഡ്രോൺ പറത്തി പരിശോധിച്ച് വനംവകുപ്പ്അതേസമയം, കടുവയാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിൽ ഇന്നും ജനരോഷം ശക്തമായിരുന്നു. കടുവ ദൗത്യം വൈകുന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചു. കടുവയെ പിടികൂടിയാൽ തന്നെ കൂട്ടിലടച്ച് കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും വെടിവെച്ചുകൊല്ലണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ആളെക്കൊല്ലി കടുവയെ വെടിവെച്ച് കൊല്ലാൻ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു.