ടെക്സസ്: സിഎംഐ സഭയുടെ കോട്ടയം സെൻറ് ജോസഫ് പ്രവിശ്യാ അംഗമായിരുന്ന ഫാ. ജോസഫ് വാതല്ലൂർ അമേരിക്കയിൽ നിര്യാതനായി. ഇദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അമേരിക്കയിലെ ടെക്സാസിലെ ഔർ ലേഡീ ഓഫ് ഗുഡലുപേ ഇടവകയിൽ വികാരിയായി സേവനം ചെയ്തു വരികയായിരുന്നു. പാലാ തോടനാൽ വാതല്ലൂർ പരേതനായ ജോസഫ് – റോസമ്മ ദമ്പതികളുടെ മകനാണ്.

ഛാന്ദ പ്രവിശ്യയിലെ ഫാദർ മാത്യു വാതല്ലൂർ സിഎംഐ, തോമസ്, മാത്യു (ന്യൂയോർക്ക്) ഡോ: ജോൺ ജോസഫ് (കാരിത്താസ് ഹോസ്പിറ്റൽ) സിസ്റ്റർ ജോസലിറ്റ, സിസ്റ്റർ മരിയറ്റ, സിസ്റ്റർ സലോമി എന്നിവർ സഹോദരങ്ങളാണ്.
