Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഹൂസ്റ്റണിൽനിന്ന് ന്യൂയോർക്കിലേക്കു പറന്ന വിമാനത്തിൽ തീ

ഹൂസ്റ്റണിൽനിന്ന് ന്യൂയോർക്കിലേക്കു പറന്ന വിമാനത്തിൽ തീ

ഹൂസ്റ്റൺ: ഹൂസ്റ്റണിൽനിന്ന് ന്യൂയോർക്കിലേക്കു പറന്ന വിമാനത്തിൽ തീ പടർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. യുണൈറ്റഡ് എയർലൈൻസിന്റെ വിമാനം ജോർജ് ബുഷ് രാജ്യാന്തര വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ റൺവേയിൽ വച്ചാണു ഒരു ചിറകിൽനിന്നു തീ പടർന്നത്. ഇതോടെ യാത്രക്കാർ ബഹളം വയ്ക്കുകയും പുറത്തേക്കിറക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 


സംഭവം യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. ആളുകൾ അലറി വിളിക്കുന്നതിന്റെയും മറ്റും വിഡിയോ പുറത്തുവന്നിട്ടുണ്ട്. യുണൈറ്റഡ് എയർലൈൻസ് 1382 വിമാനത്തിൽ പ്രാദേശിക സമയം രാവിലെ 8.35നാണ് സംഭവം. വിമാനത്തിൽനിന്നു യാത്രക്കാരെ ഒഴിപ്പിച്ചെന്നും ആർക്കും പരുക്കില്ലെന്നും ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.104 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments