Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaപ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു: യുഎസിൽ സ്കൂൾ ജീവനക്കാരി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു: യുഎസിൽ സ്കൂൾ ജീവനക്കാരി അറസ്റ്റിൽ

സാൻ അന്റോണിയോ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്കൂൾ ജീവനക്കാരി അറസ്റ്റിൽ. ടെക്‌സസിലെ ഈസ്റ്റ് സെൻട്രൽ ഹൈസ്കൂളിലെ ജീവനക്കാരിയായ ജെന്ന വുഡ്‌വർത്ത് (30) ആണ് അറസ്റ്റിലായത്. മിക്ക ദിവസവും ഇവർ വിദ്യാർഥിയുമായി ബന്ധം പുലർത്തിയിരുന്നതായിട്ടാണ് അന്വേഷണസംഘം പറയുന്നത്.

ജെന്ന അറസ്റ്റിലായതിന് ശേഷം സ്കൂളിലെ ജീവനക്കാർ ഇവരുടെ ലോക്കറിൽ നിന്ന് ജീവനക്കാരിയുമായി ബന്ധമുണ്ടെന്ന പറയപ്പെടുന്ന കൗമാരക്കാരന്റെ ചിത്രം കണ്ടെത്തി. ജെന്നയയെും വിദ്യാർഥിയെയും പൊലീസ് ചോദ്യം ചെയ്തു. ഇരുവരും തങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് സമ്മതിച്ചു. ബെക്സാർ കൗണ്ടി ജയിലിൽ പ്രവേശിപ്പിച്ച ജെന്നയെ പിന്നീട് 50,000 ഡോളർ ബോണ്ട് കെട്ടിവച്ചതിനെ തുടർന്ന് ജാമ്യത്തിൽ വിട്ടു. കുറ്റം തെളിഞ്ഞാൽ പ്രതിക്ക് 20 വർഷം വരെ തടവും 10,000 ഡോളർ വരെ പിഴയും ലഭിക്കാം.

ഇരുവരും വിദ്യാർഥി ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ പരിചയമുള്ളവരാണ്. താൻ സംസാരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ലെങ്കിൽ ജെന്നയ്ക്ക് ദേഷ്യം വരുമായിരുന്നുവെന്ന് വിദ്യാർഥി പൊലീസിനോട് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments