അരിസോണ: ചാര്‍ളി കിര്‍ക്കിനെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി റോബിന്‍സണ് മാപ്പ് നല്കി കിര്‍ക്കിന്റെ ഭാര്യ എറിക്ക. കിര്‍ക്കിന്റെ സംസ്‌കാര ചടങ്ങിനിടെയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ളവരെ സാക്ഷി നിര്‍ത്തി കിര്‍ക്കിന്റെ കൊലയാളിക്ക് മാപ്പ് നല്കുന്നതായി എറിക്ക പ്രസ്താവന നടത്തിയത്.
ഇവര്‍ ഇതു പറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. കിര്‍ക്ക് ജീവിച്ചിരുന്നുവെങ്കില്‍ ഇതേപോലെ തെറ്റുചെയ്ത ഒരാളോട് ഇത്തരത്തില്‍ തന്നെയാവും പ്രതികരിക്കുകയെന്നും എറിക്ക കൂട്ടിച്ചേര്‍ത്തു. കിര്‍ക്ക് കൊലയാളിയോട് ക്ഷമിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എറിക്ക കൂട്ടിച്ചേര്‍ത്തു..
തന്റെ ജീവന്‍ അപഹരിച്ച വ്യക്തിയെ പോലെയുള്ള നിരവധി യുവാക്കളെ രക്ഷിക്കാന്‍ കിര്‍ക്ക് ആഗ്രഹിച്ചതായും എറിക്ക പറഞ്ഞു. എറീക്കയുടെ വാക്കുകളെ കൈയടിയോടെയാണ് ജമസാഗരം വരവേറ്റത്.യൂട്ടാവാലി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവാദം നടത്തുന്നതിനിടെ കഴിഞ്ഞ 10 നാണ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. ടൈലര്‍ റോബിന്‍സണെന്നന്നയാളാണ് കൊലയാളി.



