ന്യൂഡൽഹി : ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനിയുടെ ആത്മകഥയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആമുഖം. ‘ഇറ്റ് ഈസ് ഹെർ മൻ കി ബാത്ത്’ എന്നാണ്, തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണത്തിൽനിന്നു കടം കൊണ്ട് ആമുഖത്തിൽ മോദി പുസ്തകത്തെ വിശേഷിപ്പിച്ചത്.
‘ഐ ആം ജോർജ– മൈ റൂട്സ്, മൈ പ്രിൻസിപ്പൽസ്’ എന്ന ആത്മകഥയുടെ ഇന്ത്യൻ പതിപ്പ് ഉടൻ വിപണിയിലെത്തും. ‘ആമുഖം എഴുതാൻ ലഭിച്ച അവസരം വലിയ ബഹുമതിയാണ്. ദേശസ്നേഹിയും ഇപ്പോഴത്തെ മികച്ച ലോകനേതാവുമാണ് മെലോനി. അവരോട് ബഹുമാനവും ആരാധനയും സൗഹൃദവുമുണ്ട്’ – മോദി എഴുതുന്നു.



