കോട്ടയം: കോൺഗ്രസിന്‍റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും തങ്ങൾക്കതിന്റെ ആവശ്യമില്ലെന്നുമാണ് സുകുമാരൻ നായർ പ്രതികരിച്ചത്. ശബരിമല വിഷയത്തിലെ എൽഡിഎഫ് സർക്കാർ അനുകൂല നിലപാടിൽ വിവാദം പുകയുന്നതിനിടെ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുകുമാരൻ നായരുടെ പ്രതികരണം. ‘ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ല. ഞങ്ങൾക്കതിന്റെ ആവശ്യമില്ല. വന്നു പോയവർ ലോഹ്യം പറഞ്ഞിട്ടു പോയി’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ എന്റെ നിലപാടാണ് വ്യക്തമാക്കി’, സുകുമാരൻ നായർ പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ സുകുമാരൻ നായരെ കണ്ട് സംസാരിച്ചിരുന്നു. ഇതിനെ രാഷ്ട്രീയ ഇടപെടലായി കാണേണ്ടതില്ലെന്നും ശബരിമല വിഷയത്തിലെ എൻഎസ്എസ് നിലപാടിനെ ബഹുമാനിക്കുന്നതായും സന്ദർശനത്തിന് ശേഷം തിരുവഞ്ചൂർ പറഞ്ഞിരുന്നു. വളരെ കൃത്യമായ ആശയവിനിമയമാണ് അദ്ദേഹവുമായി നടത്തിയത്. സുകുമാരൻ നായരുടെ നിലപാട് പരിപക്വമായതെന്നും തിരുവഞ്ചൂർ വ്യക്തമാക്കിയിരുന്നു.



