കൊച്ചി: കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഒമ്പത് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. വേടൻ കഞ്ചാവ് ഉപയോഗിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഹിൽ പാലസ് പൊലീസാണ് വേടനെതിരെ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വേടൻ താമസിച്ച ഹോട്ടലിൽ നിന്ന് ആറ് ഗ്രാം കഞ്ചാവും പണവും പൊലീസ് കണ്ടെടുത്തിരുന്നു. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും തൂക്കാനുള്ള ത്രാസും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.



