Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഅമേരിക്കൻ സോയാബീൻ കർഷകരുടെ പ്രതിസന്ധി: ഷി ജിൻപിങ്ങുമായി സംസാരിക്കുമെന്ന് ട്രംപ്

അമേരിക്കൻ സോയാബീൻ കർഷകരുടെ പ്രതിസന്ധി: ഷി ജിൻപിങ്ങുമായി സംസാരിക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ: വ്യാപാര യുദ്ധങ്ങളുടെ തുടർന്ന് അമേരിക്കൻ സോയാബീൻ കർഷകർ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയിൽ, ഇതു സംബന്ധിച്ച് ചർച്ച നടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

“നാലാഴ്ചയ്ക്കുള്ളിൽ ഞാൻ ചൈനീസ് പ്രസിഡന്റ് ഷിയുമായി കൂടിക്കാഴ്ച നടത്തും, സോയാബീൻ ഒരു പ്രധാന ചർച്ചാ വിഷയമാകും. നമ്മുടെ രാജ്യത്തെ സോയാബീൻ കർഷകർക്ക് താരിഫ് ദോഷകരമാണ്. കാരണം ചൈന ചർച്ചകൾ നടത്തുന്നതേയുള്ളു, സോയാബീൻ വാങ്ങുന്നതു സംബന്ധിച്ച് തീരുമാനമായ്ട്ടില്ല” ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ എഴുതി.

ഒക്ടോബർ അവസാനം ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്കിടെ താൻ ഷിയെ കാണുമെന്ന് ട്രംപ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. അടുത്ത വർഷം ചൈനയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ആദ്യം വാഷിംഗ്ടണും ബീജിംഗും പരസ്പരം താരിഫ് യുദ്ധത്തിൽ ഏർപ്പെട്ടതിനെ തുടർന്നാണ് ചർച്ചകൾ നടക്കുന്നത്, പരസ്പരം കയറ്റുമതിയിൽ വൻ തീരുവകൾ ചുമത്തി.

സംഘർഷങ്ങൾ ലഘൂകരിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ടെങ്കിലും, വലിയ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അതിനിടെ അമേരിക്കയിലെ സോയാബീൻ കർഷകർ പ്രതിസന്ധിയിലാണ് എന്ന രീതിയിൽ വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണ്.

കർഷകരെ സഹായിക്കാൻ യുഎസ് താരിഫ് വരുമാനത്തിൽ നിന്ന് ഒരു തുക ഉപയോഗിക്കാനുള്ള പദ്ധതികൾ ട്രംപ് ബുധനാഴ്ച ആവർത്തിച്ചു, അതേസമയം ചൈനയുമായുള്ള പ്രശ്നങ്ങൾക്ക് കാരണം ബൈഡനാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments