വാഷിങ്ടൻ : സർക്കാർ വകുപ്പുകൾക്കു ശമ്പളമടക്കം ചെലവുകൾക്കു പണം ലഭിക്കാതെ യുഎസിൽ സാമ്പത്തിക അനിശ്ചിതാവസ്ഥ. ലക്ഷക്കണക്കിനാളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിക്കു പണം നൽകില്ലെന്ന പ്രസിഡന്റ് ട്രംപിന്റെ നയം ഡെമോക്രാറ്റുകൾ ചെറുത്തതോടെയാണ് യുഎസ് സെനറ്റിൽ ധനബില്ലുകൾ പാസാകാതെ വന്നത്. അടച്ചിടൽ ഈ മാസം ഒന്നിന് പ്രാബല്യത്തിലായി.
ഇതോടെ, ഏഴരലക്ഷത്തോളം ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിലായി. പ്രതിസന്ധി തുടർന്നാൽ ഇവരിലേറെപ്പേർക്കും ജോലി നഷ്ടപ്പെടുമെന്ന സൂചനയും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നൽകി. അവശ്യസേവനങ്ങൾ ഒഴികെയുള്ള വകുപ്പുകളെയാണു നിലവിൽ പ്രതിസന്ധി ബാധിക്കുക. പാസ്പോർട്ട് ഓഫിസുകൾ, മ്യൂസിയങ്ങൾ, പാർക്കുകൾ തുടങ്ങിയവ വരുംദിവസങ്ങളിൽ അടയ്ക്കും. അടച്ചിടൽ തുടർന്നാൽ മറ്റു വകുപ്പുകളിലും ശമ്പളം മുടങ്ങും.



