കാസര്‍കോട്: എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. കാസര്‍കോട് കാഞ്ഞങ്ങാടാണ് സംഭവം. കേസില്‍ 45കാരനായ പിതാവിനെ ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. നടുവേദനയ്ക്ക് ചികില്‍സ തേടി ആശുപത്രിയിലെത്തിയതോടെയാണ് 13കാരി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.
പരിശോധനയില്‍ പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പീഡിപ്പിച്ചത് പിതാവാണെന്ന് പെണ്‍കുട്ടി തന്നെയാണ് പൊലീസിന് മൊഴി നല്‍കിയത്. മാസങ്ങള്‍ക്ക് മുന്‍പാണ് പിതാവ് പീഡിപ്പിച്ചതെന്നും തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതിനാലാണ് വിവരം പുറത്തുപറയാതിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.



