വാഷിങ്ടൺ: നിർണായക ധനബില്ല് പാസാകാതിരുന്നതോടെ യുഎസ് ഫെഡറല്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയതോടെ (ഷട്ട് ഡൗൺ) അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ പ്രവർത്തനം നിലച്ചതായി റിപ്പോർട്ട്. സർക്കാർ ഫണ്ടിംഗിലെ വീഴ്ച കാരണം പ്രവർത്തനങ്ങൾ നിലവിൽ നിർത്തിവച്ചിരിക്കുകയാണെന്ന് നാസ അറിയിച്ചതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഏജൻസി അടച്ചിരിക്കുന്നു എന്ന് വെബ്‌സൈറ്റിലൂടെ അറിയിപ്പ് നൽകി.
നിർണായക ധനബില്ല് പാസാകാതിരുന്നതോടെയാണ് യുഎസ് ഫെഡറല്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയത് (ഷട്ട് ഡൗൺ). നിർണായക ധനബില്ല് പാസാക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളും ഡെമോക്രാറ്റിക് അംഗങ്ങളും ഡെമോക്രാറ്റിക് അംഗങ്ങളും സമവായത്തിലെത്താന്‍ സാധിക്കാതെ വന്നതോടെയാണ് യുഎസ് ഷട്ട് ഡൗണിലേക്ക് നീങ്ങിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ നാസ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളിലെ വിവിധ വകുപ്പുകളിൽ നിന്ന് ആയിരക്കണക്കിന് പേരെയാണ് പിരിച്ചുവിട്ടു.
നാസയുടെ പ്രവർത്തനം നിലച്ചെങ്കിലും നിർണായക പ്രവർത്തനങ്ങൾ സജീവമായി തുടരും. ബഹിരാകാശ ശാസ്ത്ര ഗവേഷണം മുതൽ പൊതുജന സമ്പർക്കം വരെയുള്ള നാസയുടെ മിക്ക പദ്ധതികളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.



