ദുബായ് :പ്രിയദർശിനി വളണ്ടറിങ് ടീം
ഗാന്ധിജയന്തി ആഘോഷവും
അനുസ്മരണവും സംഘടിപ്പിച്ചു.
ഉത്ഘാടനത്തിന് ശേഷം
“ആധുനിക ഭാരതത്തിൽ ഗാന്ധിയാൻ ചിന്തകളുടെ പ്രസക്തി ” എന്ന വിഷയത്തിൽ മുരളി മംഗലത്ത് മുഖ്യ പ്രഭാഷണവും സുനിൽ നമ്പ്യാർ അനുബന്ധ പ്രഭാഷണവും നടത്തി.
പുഷ്പ്പാർച്ചനയും. പായസ വിതരണവും തുടർന്ന് കുട്ടികൾക്കായി നടത്തിയ പ്രസംഗംമത്സരത്തിൽ മാസ്റ്റർ അഹ്യാൻഫഹദ്, മിസ്. അയിഷമെഹ്ക്ക് എന്നിവർ പങ്കെടുത്തു.
പ്രസിഡന്റ് സി. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വക്കേറ്റ് ആഷിക്ക്, ബി. എ. നാസർ, ഷൈജു അമ്മാനപ്പാറ , മൊയ്ദു കുറ്റിയാടി, റിയാസ് ചന്ദ്രാപെന്നി, ബാബു പീതാംബരൻ, ടൈറ്റസ് പുല്ലുരാൻ, പ്രജീഷ് ബാലുശ്ശേരി, ബൈജു സുലൈമാൻ എന്നിവർ അനുസ്മരണം നടത്തി സംസാരിച്ചു. ടീം ലീഡർ പവിത്രൻ. ബി. .പ്രമോദ് കുമാർ. മുഹമ്മദ് അനീസ് , ശ്രീജിത്ത് ടി. പി, അഷ്റഫ്, ഹാരിസ്, ബിനിഷ്, ഉമേഷ് വെള്ളൂർ, ഷജേഷ്, സുലൈമാൻ കറുത്താക്ക സുധി സലാഹുദ്ദിൻ, ഷാഫി, ശ്രീല മോഹൻദാസ്, സിമിഫഹദ്, റൂസ് വീന ഹാരിസ്, സഹ്ന ബൈജു,
എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
വിജയികൾക്ക് അനുമോദന സമ്മാനങ്ങളും, വിതരണം ചെയ്തു. മധു നായർ സ്വാഗതവും. മുഹമ്മദ് ഷെഫിക്ക് നന്ദിയും പറഞ്ഞു.



