Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസ്വർണപ്പാളി മോഷണത്തിൽ ഉത്തരവാദി തിരുവാഭരണ കമ്മീഷണറെന്ന് എ.പത്മകുമാർ

സ്വർണപ്പാളി മോഷണത്തിൽ ഉത്തരവാദി തിരുവാഭരണ കമ്മീഷണറെന്ന് എ.പത്മകുമാർ

പത്തനംതിട്ട: സ്വർണപ്പാളി മോഷണത്തിൽ ഉത്തരവാദി തിരുവാഭരണ കമ്മീഷണറെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ഒന്നര കിലോ സ്വർണം അമ്പതു പവനായി കുറഞ്ഞുവെങ്കിൽ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണറാണ്.ശബരിമലയിൽ ഇനിയും പലതും കലങ്ങി തെളിയാൻ ഉണ്ട്.അന്വേഷണം നടക്കട്ടെയെന്നും പത്മകുമാർ ആവർത്തിച്ചു.

ഒരു പ്രസിഡന്റ് വിചാരിച്ചാല്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണം അടിച്ചുമാറ്റാന്‍ പറ്റില്ലെന്ന് നാട്ടുകാര്‍ക്ക് അറിയാവുന്നകാര്യമാണെന്ന് എ പത്മകുമാര്‍ പറഞ്ഞു. വിജയ് മല്യ ചുമതലപ്പെടുത്തിയ തൊഴിലാളികളിലും സംശയം പത്മകുമാർ പ്രകടിപ്പിച്ചു. 1999ല്‍ സ്വര്‍ണപ്പാളി വെക്കാന്‍ വേണ്ടി വിജയ് മല്യ ചുമതലപ്പെടുത്തിയവര്‍ കിലോ കണക്കിന് സ്വര്‍ണത്തിന്റെ കണക്ക് പറയുന്നു. അതും പരിശോധിക്കട്ടെ. അന്നത്തെ കാലത്ത് ചെയ്തവരും ചെയ്യിപ്പിച്ചവരും ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണെന്ന് എ.പത്മകുമാർ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments