വാൻകൂവർ: ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളെ ഒരുമിപ്പിച്ച് നിർത്താൻ ലക്ഷ്യമിടുന്ന വേൾഡ് മലയാളി കൗൺസിലിന്റെ (WMC) പുതിയ പ്രൊവിൻസ് കാനഡയിലെ വാൻകൂവറിൽ നിലവിൽ വന്നു. മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി പുതിയ പ്രൊവിൻസ് സമിതി ചുമതലയേറ്റു. വാൻകൂവർ പ്രൊവിൻസിന്റെ നേതൃത്വത്തിൽ പരിചയസമ്പന്നരും യുവത്വത്തിന്റെ ഊർജ്ജസ്വലതയുമുള്ള ഒരു കൂട്ടം വ്യക്തിത്വങ്ങളാണ് അണിനിരന്നിരിക്കുന്നത്.
പ്രധാന ഭാരവാഹികളും നേതൃനിരയും
പുതിയ പ്രൊവിൻസ് സമിതിയിൽ ആനി ഫിലിപ്പ് ചെയർപേഴ്സണായും, ലിറ്റി ജോർജ് പ്രസിഡൻ്റായും ഉല്ലാസ് മാത്യു സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ചെയർപേഴ്സൺ : ആനി ഫിലിപ്പ്,
പ്രസിഡന്റ് : ലിറ്റി ജോർജ്,
സെക്രട്ടറി ഉല്ലാസ് മാത്യു,
ട്രഷറർ : സുനിൽ തോമസ്,
ജോയിന്റ് സെക്രട്ടറി – പ്രിസ്കില്ല ഉമ്മൻ,
ജോയിന്റ് ട്രഷറർ – റോഷിൻ റോയ്,
വൈസ് പ്രസിഡന്റ് (ഓർഗ്.) ജോജോ കുര്യൻ,
വൈസ് ചെയർപേഴ്സൺ – ജെയിംസ് തെക്കേക്കര,
വൈസ് പ്രസിഡന്റ് (അഡ്മിൻ) – ആൽബിൻ ജോർജ് (Albin George)
വനിതാ ഫോറം ചെയർപേഴ്സൺ – താങ്കാമണി വിശ്വനാഥ്,
യുവജന ഫോറം ചെയർപേഴ്സൺ – അനൂപ് രാജശേഖരൻ,
ടെക്/ഐടി ചെയർപേഴ്സൺ – സനൽ ജോൺ,
ബിസിനസ് ചെയർപേഴ്സൺ – ജോർജ് വർഗ്ഗീസ്,
ചാരിറ്റി ചെയർപേഴ്സൺ- നീന ചെറിയാൻ,
കൾച്ചറൽ ഫോറം ചെയർപേഴ്സൺ – സജ്ന കരീം



