ഖത്തർ: വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രൊവിൻസ് സെപ്റ്റംബർ 25,26,27 ദിവസങ്ങളിൽ മെഷാഫ് ബീറ്റ കെയിംബ്രിഡ്ജ് സ്കൂളിൽ അത്ലൻ സ്പോർട്സുമായി സഹകരിച്ചു കൊണ്ട് 19 ഓളം കാറ്റഗറികളിലായി 330 ടീമുകളെ പങ്കെടുപ്പിച്ച് യൂണിറ്റി കപ്പ് 2025 സീസൺ 01 എന്ന പേരിൽ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു .
ഖത്തർ ബാഡ്മിന്റൺ അസോസിയേഷന്റെ (BQAB)നേതൃത്വത്തിൽ നടന്ന മത്സരങ്ങളിൽ ഖത്തറിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബ് കളെയും വ്യത്യസ്ത നാഷണാലിറ്റികളെയും പങ്കെടുപ്പിച്ചു നടത്തിയ കായിക മാമാങ്കത്തിന് ഖത്തറിലെ പൊതുസമൂഹത്തിൽ നിന്നും കായിക പ്രേമികളിൽ നിന്നും നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും നല്ല പ്രതികരണം ആണ് ലഭിച്ചത് .ഖത്തറിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ആദ്യമായി വ്യത്യസ്തമായ അനുഭവം സമ്മാനിച്ച് 50 ഓളം വിദ്യാർത്ഥികളെ ലൈൻ അമ്പയർമാരായി ഏർപ്പെടുത്തി കൊണ്ട് വോളണ്ടീയര്‍ ക്യാപ്റ്റൻ ഷഹാന അബ്ദുൾകാദറിന്റെ നേതൃത്വത്തിൽ ടൂർണമെന്റ്
നിയന്ത്രിച്ചു .വിദ്യാർത്ഥികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റ് കളും നൽകി .
കിഡ്സ് കാറ്റഗറിയിലെ കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചതിനു ഏർപ്പെടുത്തിയ ഓവറോൾ ചാമ്പ്യൻസ് ട്രോഫി NVBS ക്ലബ് ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൾ റഹ്‌മാനിൽ നിന്നും ഏറ്റു വാങ്ങി .
ഏറ്റവും അധികം മത്സരാർത്ഥികളെ പങ്കെടുപ്പിച്ചതിനുള്ള ഓവറോൾ ട്രോഫി ഓറിയന്റൽ ഓട്ടോപാർട്സ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഷെരീഫ് ൽ നിന്നും മാസ്റ്റേഴ്സ് ക്ലബ് ഏറ്റു വാങ്ങി .
വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിച്ച മത്സരങ്ങൾ ശനിയാഴ്ച്ച വൈകിട്ട് സമാപിച്ചു . വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് സിയാദ് ഉസ്മാൻ അധ്യക്ഷൻ ആയ ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ ഷംസുദീൻ ഇസ്മായിൽ സ്വാഗതം ആശംസിച്ചു . ഐ എസ് സി പ്രസിഡന്റ് ഇ .പി.അബ്ദുൾ റഹ്മാൻ വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു
ഐ എസ് സി ഭാരവാഹികളും ഖത്തറിലെ പൊതു പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു .പരിപാടിയുടെ മുഖ്യ സ്പോൺസർ വോൾവോ ഡൊമസ്‌കോ ഖത്തറും കോ സ്പോൺസർ ഓറിയന്റൽ ഓട്ടോ പാർട്സും ആയിരുന്നു .
അഡ്വൈസറി ബോർഡ് ചെയർമാൻ വി എസ് നാരായണൻ, ചെയർമാൻ സുരേഷ് കരിയാട്, പ്രസിഡണ്ട് സിയാദ് ഉസ്‌മാൻ, ജനറൽ സെക്രട്ടറി രഞ്ജിത് ചാലിൽ , ട്രഷറർ ജിജി ജോൺ ,വിമൻസ് ഫോറം പ്രസിഡന്റ് ഷീല ഫിലിപ്പോസ്, സ്പോർട്സ് സെക്രട്ടറി റിയാസ് ബാബു എന്നിവർ ക്രമീകരണങള്‍ക്ക് നേതൃത്വം നൽകി .
സുബിന വിജയ് ചടങ്ങ് നിയന്ത്രിച്ചു . ചീഫ് ടെക്നിക്കൽ കോർഡിനേറ്റർ വിജയ് ഭാസ്കർ നന്ദി പ്രകാശിപ്പിച്ചു .



