കോഴഞ്ചേരി : അധർമ ത്തിനെതിരെ ധർമം നേടിയ വിജയമാണ് വിജയദശമിയെന്നും, ധർമ ജയം നിലനിർത്താൻ ഭവനങ്ങളിൽ നാമ ജപവും കുടുംബ പ്രാർത്ഥനയും അനിവാര്യമാണ് എന്നും RSS കോഴഞ്ചേരി മണ്ഡലം സംഘടിപ്പിച്ച ഗംഭീരമായ വിജയദശമി ആഘോഷങ്ങൾക്ക് അധ്യക്ഷ പദവി അലങ്കരിച്ച വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ജോസ് കോലത്ത് അധ്യക്ഷ പ്രസംഗത്തിൽ പറയുകയുണ്ടായി. ഇത്തരം പ്രാർത്ഥനകൾ മയക്കുമരുന്നുൾപ്പെടെയുള്ള വിപത്തുകളിൽ നിന്ന് അകന്നു നിൽക്കാൻ യുവതലമുറയ്ക്ക് ശക്തി പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിൽ സംഘവും സേവാഭാരതിയുമൊക്കെ ചെയ്യുന്ന വിവിധ ബോധവത്കരണ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ഗാന്ധി ജയന്തി, RSS ന്റെ നൂറാം വാർഷികം, വിജയദശമി ഇങ്ങനെ മൂന്നു ആഘോഷങ്ങളുടെ ഒരു കൂട്ടായ്മക്കാണ് കോഴഞ്ചേരി സാക്ഷ്യം വഹിച്ചത്. നഗരത്തെ പുളകം കൊള്ളിച്ചു RSS ന്റെ പഥ സഞ്ചലനം (route march) നൂറു കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് വിജയദശമി ദിനത്തിൽ മുത്തൂറ്റ് ഹോസ്പിറ്റലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ മനോഹരമായ പവിലിയനിലേക്ക് പ്രവേശിച്ചത്. തുടർന്ന് സംഘത്തിന്റെ ജില്ലാ കാര്യ സദസ്യൻ ഡോ. സതീഷ്, പരിപാടിയുടെ അധ്യക്ഷൻ ജോസ് കോലത്ത്, എന്നിവരെ വേദിയിലേക്ക് ആനയിച്ചു.

സംഘത്തിന്റെയും ദേശീയസേവാഭാരതിയുടെയുമൊക്കെ വിവിധപരിപാടികളിൽ പ്രസംഗി ക്കുന്നതിന് അവസരം ലഭിച്ചിട്ടുണ്ടെങ്കിലും വിജയദശമി ഉൾപ്പെടെ മൂന്നു പ്രധാന വിശേഷദിവസങ്ങളുടെ മധ്യേ നിന്നുകൊണ്ട് സംസാരിക്കാനും സംഘത്തിന്റെ ഈ ശതാബ്ധി വർഷത്തിൽ ആദരണീയനായ ആറാം സർസംഘ ചാലക് ഡോ. മോഹൻ ഭാഗവത്തിനെ നേരിട്ട് കാണുന്നതിനും സംസാരിക്കുന്നതിനും ഈയിടെ അവസരം ലഭിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നുവെന്നും ജോസ് കോലത്ത് പറഞ്ഞു. സ്ഥാപക നേതാക്കളുടെ നിശ്ചയ ദാർഢ്യ വും രാഷ്ട്രത്തോടുള്ള സമർപ്പണവുമാണ് സംഘത്തെ ഈ നിലയിൽ എത്തിച്ചതെന്നും അതിൽ അമ്മമാർക്കും ഒരു വലിയ പങ്കു ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഥ സഞ്ചലനത്തിൽ പങ്കെടുത്തിട്ട് വളരെ അച്ചടക്ക ത്തോടെ ഗണ വേഷത്തിൽ ഗ്രൗണ്ടിൽ നിലത്തിരുന്ന
ഒരു കൊച്ചു ബാലനെ ചൂണ്ടിക്കാട്ടിയിട്ട്, അനേക വർഷങ്ങൾക്കു മുൻപ് സംഘത്തിൽ ഇതേപോലെ ഗണവേഷം ധരിച്ചു അച്ചടക്കവും ചിട്ടയും ശീലിച്ച ഒരു ബാലനാണ് വളർന്നു വന്നു ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത് എന്നു തന്റെ പ്രസംഗത്തിൽ ജോസ് കോലത്ത് പറഞ്ഞത് നിലക്കാത്ത വൻ കരഘോഷത്തോടെയാണ് ജനങ്ങൾ ഏറ്റുവാങ്ങിയത്.

സംഘത്തിന്റെ മുതിർന്ന നേതാവായ വി. എൻ. ഉണ്ണി, ബിന്ദു പ്രസാദ്, അരവിന്ദൻ, സുരേഷ്, ഭാരതീയ മസ്ദൂർ സംഘ പ്രതിനിധികളടക്കമുള്ള സംഘബന്ധു ക്കളുടെ ഒരു വലിയ കൂട്ടായ്മ കൂടിയായിരുന്നു ഈ സമ്മേളനം.
RSS ജില്ലാ കാര്യ സദസ്യൻ ഡോ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. വിജയദശശമി യുടെ ചരിത്രം, സംഘത്തിന്റെ ഒരു നൂറ്റാണ്ടിലെ വളർച്ച, കൂടാതെ ഗാന്ധിജയന്തിയുടെ ഓർമകളും പങ്കുവച്ചു. സുരേഷ് കുറുങ്ങോടൻ സ്വാഗതവും, രാജേഷ് കോളത്ര കൃതജ്ഞതയും രേഖപ്പെടുത്തി.




