ദുബായില്‍ പുതിയ ബിസിനസ് സാധ്യതകള്‍ തുറന്ന് സുപ്രധാന പ്രഖ്യാപനവുമായി യുഎഇ. ഫ്രീ സോണ്‍ കമ്പനികള്‍ക്ക് മെയിന്‍ ലാന്റില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള പുതിയ ഉത്തരവ് ഭരണകൂടം പുറത്തിറക്കി. ദുബായിയുടെ വ്യാപാര മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇത് വഴിവക്കുമെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയും.
പ്രവാസ ലോകത്തെ ബിസിനസ് സാധ്യതകള്‍ക്ക് പുതിയ വാതില്‍ തുറന്നിരിക്കുകയാണ് ദുബായ് ഭരണകൂടം. ദുബായിലെ ഫ്രീസോണ്‍ കമ്പനികള്‍ക്ക് ഇനി നേരിട്ട് മെയിന്‍ലാന്റിലും വ്യാപാരം നടത്താന്‍ അനുമതി നല്‍കുന്ന നിയമാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രീസോണ്‍ കമ്പനികള്‍ക്ക് പ്രാദേശിക വിപണിയില്‍ ഇറങ്ങാനും സര്‍ക്കാര്‍ കരാറുകള്‍ നേടാനും ഉണ്ടായിരുന്ന തടസങ്ങള്‍ ഇതോടെ ഇല്ലാതായി. എമിറേറ്റിലെ 10,000-ത്തിലേറെ ഫ്രീസോണ്‍ കമ്പനികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍



