Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവാഹനകടത്ത് കേസിൽ ദുൽഖർ സൽമാനെ ഇഡി ചോദ്യം ചെയ്യും

വാഹനകടത്ത് കേസിൽ ദുൽഖർ സൽമാനെ ഇഡി ചോദ്യം ചെയ്യും

കൊച്ചി: ഭൂട്ടാൻ വാഹനകടത്ത് കേസിൽ താരങ്ങളെ ചോദ്യം ചെയ്യും.നടന്മാരായ ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരെയാണ് ഇഡി ചോദ്യം ചെയ്യുക. ഇരുവർക്കും ഉടൻ നോട്ടീസ് നൽകും. ഫെമ നിയമലംഘനം, കള്ളപ്പണ ഇടപാട്, ഹവാലാ ഇടപാടുകൾ എന്നിവ നടന്നിട്ടുണ്ട് എന്നാണ് ഇ.ഡി വാദം.കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ ചില രേഖകൾ ഇഡി പിടിച്ചെടുത്തിരുന്നു.

വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ദുൽഖർ സൽമാനെ ഇഡി ഇന്നലെ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. ചെന്നൈയിൽ നിന്നാണ് താരം കൊച്ചിയിലെത്തിയത്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകൾ അടക്കം 17 ഇടങ്ങളിലാണ് ഇഡി ഇന്നലെ പരിശോധന നടത്തിയത്. ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന് പിന്നാലെയായിരുന്നു ഇഡിയുടെ പരിശോധന. ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസ് എടുത്തതിനെ പിന്നാലെ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments