ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ എന്‍ഡിഎ മുന്നണിയിലേക്ക് ചേക്കേറാന്‍ നടന്‍ വിജയിയും ടിവികെയും.ഇടപ്പാടി പളനി സ്വാമിയുമായി കൂടികാഴ്ച നടത്തിയെന്ന് സൂചന. വിജയിയെ സഖ്യത്തിലേക്ക് ക്ഷണിച്ച് എടപ്പാടി പളനിസ്വാമി ഫോണിൽ വിളിച്ചു സംസാരിച്ചു.
പൊങ്കലിന് ശേഷം തീരുമാനം അറിയിക്കാമെന്ന് വിജയ് എടപ്പാടി പളനിസ്വാമിയെ അറിയിച്ചതായാണ് വിവരം. 2026ല്‍ തമിഴ്നാട്ടില്‍ നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഡിഎംകെക്കെതിരെ ശക്തമായി പോരാടാന്‍ ഒന്നിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് വിജയിനെ കൂടെക്കൂട്ടുന്നതിലൂടെ എന്‍ഡിഎ ലക്ഷ്യമിടുന്നത്.



