Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഇ പി ജയരാജൻ്റെ ആത്മകഥ നവംബർ മൂന്നിന് പുറത്തിറങ്ങും

ഇ പി ജയരാജൻ്റെ ആത്മകഥ നവംബർ മൂന്നിന് പുറത്തിറങ്ങും

കണ്ണൂർ: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ്റെ ആത്മകഥ നവംബർ മൂന്നിന് പുറത്തിറങ്ങും. കണ്ണൂരിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും. ‘ഇതാണ് എൻ്റെ ജീവിതം’ എന്നാണ് ആത്മകഥയുടെ പേര്. മാതൃഭൂമി ബുക്സ് ആണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. നേരത്തെ പുറത്തു വന്ന ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പേരിലുള്ള ആത്മകഥ ഇ പി ജയരാജൻ നിഷേധിച്ചിരുന്നു. തൻ്റെ അനുമതിയോടെയല്ല ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസി ബുക്സ് തയാറാക്കിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ ഇപിയുടെ ആത്മകഥയുടേതെന്ന പേരിൽ ഡിസി ബുക്സ് കവർചിത്രം പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു സംഭവം. ആത്മകഥയുടെ ഭാഗമെന്ന നിലയിൽ പുറത്ത് വന്ന പിഡിഎഫിൽ സിപിപഐഎമ്മിനെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷ വിമർശനമാണ് ഉണ്ടായിരുന്നത്. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്ന വാദവും ഇ പി ഉയർത്തിയതായി പിഡിഎഫിനെ ഉദ്ധരിച്ച് വാർത്തകൾ വന്നിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments