Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news“മധുവിധു” ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

“മധുവിധു” ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്; അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രമായ “മധുവിധു” വിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവർ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാണം.

ചിത്രം 2025 ൽ തീയേറ്ററുകളിലെത്തും. ഷൈലോക്ക് , മധുര മനോഹര മോഹം, പെറ്റ്‌ ഡിറ്റക്ടീവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഒരുപിടി സൂപ്പർ ഹിറ്റ് മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായി മാറിയ ഹിഷാം അബ്ദുൾ വഹാബ് ആണ്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത്. കല്യാണി പണിക്കർ ബിഗ് സ്‌ക്രീനിൽ എത്തുന്ന ആദ്യ ചിത്രം കൂടി ആണ് “മധുവിധു”.

വലിയ രീതിയിൽ പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘പൊന്മാൻ’, ‘സർക്കീട്ട്’, ‘ഗഗനചാരി’ അടക്കം നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ നിർമാണ രംഗത്തു സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് തന്നെയാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ഫാർസ് ഫിലിംസ്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം – വിശ്വജിത് ഒടുക്കത്തിൽ, പ്രൊജക്റ്റ് ഡിസൈനർ – രഞ്ജിത്ത് കരുണാകരൻ, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്‌ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്സ്- നോക്ക്റ്റേണൽ ഒക്റ്റേവ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്, പിആർഒ- ശബരി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments