Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിനിമയാണു താൽപര്യമുള്ള മേഖല, അവിടെനിന്നു മാറിനിൽക്കേണ്ടി വന്നതിനാൽ വലിയ വരുമാനം നിലച്ചു : സുരേഷ്...

സിനിമയാണു താൽപര്യമുള്ള മേഖല, അവിടെനിന്നു മാറിനിൽക്കേണ്ടി വന്നതിനാൽ വലിയ വരുമാനം നിലച്ചു : സുരേഷ് ഗോപി

മട്ടന്നൂർ : സിനിമയാണു തനിക്കേറെ താൽപര്യമുള്ള മേഖലയെന്നും അവിടെനിന്നു മാറിനിൽക്കേണ്ടി വന്നതിനാൽ വലിയ വരുമാനം നിലച്ചെന്നും തന്നെ ഒഴിവാക്കി സി.സദാനന്ദനെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സദാനന്ദൻ എംപിക്കു സ്വീകരണവും എംപിയുടെ മട്ടന്നൂരിലെ ഓഫിസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫിസായി മാറട്ടെയെന്നാണു പ്രാർഥിക്കുന്നത്.


‘കേരളത്തിൽ ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാ‍ർട്ടിക്കു തന്നോട് ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താണു തന്നെ കേന്ദ്രമന്ത്രിയാക്കിയത്. ആത്യന്തികമായി മനുഷ്യനായി ജീവിക്കണം. രാഷ്ട്രീയക്കാരനായി ജീവിക്കണമെന്ന് ആഗ്രഹമില്ല. പ്രയാസങ്ങൾ മറച്ചുപിടിച്ച് ഇളിച്ചു കാണിക്കുന്ന രാഷ്ട്രീയക്കാരനാകാൻ തയാറല്ല. വെളുക്കെ ചിരിച്ചു കാണിക്കുന്നവർ അപകടത്തിലേക്കു ചാടിക്കുന്നവരാണ്’– സുരേഷ് ഗോപി പറഞ്ഞു.

സദാനന്ദനെ മന്ത്രിയാക്കിയാൽ അത് രാഷ്ട്രീയ ചരിത്രമാകും. അദ്ദേഹത്തിന്റെ എംപി ഓഫിസ് തുറന്നു. അദ്ദേഹത്തെ എംപിയുടെ കസേരയിൽപിടിച്ച് ഇരുത്തുമ്പോഴും ഞാൻ പ്രാർഥിച്ചത് ഏറെ വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫിസായി മാറട്ടെ എന്നാണ്. ഒരു മന്ത്രിയെ ആ കസേരയിലേക്ക് പിടിച്ചിരുത്താൻ ഞാൻ എത്തണേ എന്നാണ് പ്രാർഥന. കേരളത്തിൽനിന്ന് ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താകാം എന്നെ മന്ത്രിയാക്കിയത്. ഞാൻ ആത്മാർഥമായി പറയുകയാണ്. എന്നെ ഒഴിവാക്കി ഇദ്ദേഹത്തെ മന്ത്രിയാക്കിയാൽ അത് കേരളത്തിൽ പുതിയ രാഷ്ട്രീയ ചരിത്രമാകും എന്നാണ് വിശ്വാസം. ഞാൻ ചെയ്യേണ്ട കാര്യങ്ങൾ കൂടി ഇദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചെടുക്കണം എന്നും സുരേഷ് ഗോപി പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments