റിയാദ്: മിഡിലീസ്റ്റിലെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള സിനിമാ വ്യവസായത്തിൽ വൻ നേട്ടവുമായി സൗദി അറേബ്യ. 2020ൽ 44.56 കോടി റിയാലായിരുന്ന സിനിമാ വരുമാനം 2024ൽ 84.56 കോടി റിയാലായി വർധിച്ചു. ഈ വർഷം ആദ്യ പകുതിയിൽ മാത്രം സൗദിയിലെ തിയേറ്ററുകൾക്ക് 44.81 കോടി റിയാൽ വരുമാനം ലഭിച്ചു.
സൗദി ഫിലിം കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജനുവരിയിൽ 8.29 കോടി റിയാലും, ഫെബ്രുവരിയിൽ 3.83 കോടി റിയാലും, മാർച്ചിൽ 1.50 കോടി റിയാലും, ഏപ്രിലിൽ 9.47 കോടി റിയാലും, മേയിൽ 9.87 കോടി റിയാലും, ജൂണിൽ 11.85 കോടി റിയാലും വരുമാനം ലഭിച്ചു.



