ദുബായ്: ദുബായ് ഹെൽത്ത്കെയർ സിറ്റിയുടെ ഒന്നാം ഘട്ടത്തിനായി 1.3 ബില്യൺ ദിർഹത്തിന്റെ വമ്പൻ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഹെൽത്ത്കെയർ സിറ്റി അതോറിറ്റി. ആരോഗ്യ സംരക്ഷണ നിക്ഷേപത്തിനും, നവീകരണത്തിനുമുള്ള ആഗോള കേന്ദ്രം എന്ന നിലയിൽ ദുബായിയുടെ സ്ഥാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
2025 ഡിസംബറിൽ ദുബായ് ഹെൽത്ത്കെയർ സിറ്റിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച് 2027 നവംബറിൽ അവസാനിക്കും. ഈ പുതിയ പദ്ധതി ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളിൽ പുതിയ മാറ്റങ്ങൾ കൊണ്ട് വരും എന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്.



