Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലോകത്തിലെ ഏറ്റവും വലിയ ടെക് എഐ പരിപാടിക്ക് ആതിഥേയത്വം വഹിക്കും: പ്രഖ്യാപനവുമായി ദുബായ്

ലോകത്തിലെ ഏറ്റവും വലിയ ടെക് എഐ പരിപാടിക്ക് ആതിഥേയത്വം വഹിക്കും: പ്രഖ്യാപനവുമായി ദുബായ്

യുഎഇ: ടെക് ലോകത്തെ അമ്പരപ്പിക്കാൻ വീണ്ടും ദുബായ് ഒരുങ്ങുന്നു. 2026 ൽ ലോകത്തിലെ ഏറ്റവും വലിയ ടെക് എഐ പരിപാടിക്ക് ദുബായ് ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ വലിയ പ്രഖ്യാപനം ഇതിനോടകം തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. സാധാരണയായി നിലവിൽ നിരവധി ടെക് മേളകൾ യുഎഇയിൽ നടന്നുവരാറുണ്ട്.

എന്നാൽ ഈ പരിപാടികളിൽ നിന്നും വ്യത്യസ്തമായി കൊണ്ടാണ് 2026 ൽ പ്രധാനപ്പെട്ടതും വലുതുമായ ഈ പരിപാടി നടത്താൻ തീരുമാനിച്ചത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വലിയ ടെക് കമ്പനികളും, എഐ വിദഗ്ധരും ഈ പരിപാടിയുടെ ഭാഗമാകും. കൂടാതെ പുതിയ കണ്ടുപിടിത്തങ്ങൾ ഉൾപ്പെടെയുള്ളവ അവതരിപ്പിക്കും.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് ഈ പരിപാടി നടത്തുന്നത് കൂടാതെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ വലിയ മേളയുടെ പ്രഖ്യാപനം നടത്തിയത്. ‘ജൈടെക്സ് ടെക്കേഷൻ 2026’ എന്ന പേരിൽ 2026 ഡിസംബർ 7 മുതൽ 11 വരെ ദുബായ് എക്സ്പോ സിറ്റിയിൽ വച്ച് നടത്താനാണ് തീരുമാനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments