Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news“കുവൈത്ത് വിസ” പ്ലാറ്റ്‌ഫോം വഴി വിതരണം ചെയ്തത് രണ്ട് ലക്ഷത്തിലേറെ വിസകൾ

“കുവൈത്ത് വിസ” പ്ലാറ്റ്‌ഫോം വഴി വിതരണം ചെയ്തത് രണ്ട് ലക്ഷത്തിലേറെ വിസകൾ

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ജൂലൈയിൽ ആരംഭിച്ച “കുവൈത്ത് വിസ” പ്ലാറ്റ്‌ഫോം വഴി ആറ് ഗവർണറേറ്റുകളിലായി രണ്ട് ലക്ഷത്തിലേറെ വിസകൾ വിതരണം ചെയ്തു. നേരത്തെയുള്ള നിയന്ത്രണങ്ങളില്ലാതെ ഇപ്പോൾ എല്ലാ രാജ്യക്കാരും വിസിറ്റ് വിസക്ക് അപേക്ഷിക്കാനാകുന്ന സാഹചര്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഓരോ ഗവര്‍ണറേറ്റിലെ ഇമിഗ്രേഷൻ വകുപ്പും ദിവസേന ഏകദേശം 1,000 വിസിറ്റ് വിസകൾ അംഗീകരിക്കുന്നുണ്ട്. ടൂറിസം വളർത്താനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് പുതിയ നടപടികൾ ലക്ഷ്യമിടുന്നത്. സന്ദർശകർക്ക് ടൂറിസ്റ്റ്, ബിസിനസ്, ഫാമിലി തുടങ്ങിയ വിസകൾ എളുപ്പത്തിൽ ലഭ്യമാക്കാനാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

നാലാം ഡിഗ്രി ബന്ധുക്കൾക്കും വിസ ലഭ്യമാക്കാനുള്ള സാധ്യത പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വിസ ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത നടപടിയുണ്ടാകുമെന്നും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും അവരുടെ സ്പോൺസർമാരെയും നാടുകടത്തുമെന്നും മുന്നറിയിപ്പ് നൽകി. ജിസിസി നിവാസികളിൽ മാനേജർമാർ, ഡോക്ടർമാർ തുടങ്ങിയ ചില തൊഴിൽ വിഭാഗങ്ങൾക്കു മാത്രമേ ഓൺ അറൈവൽ വിസ ലഭിക്കുകയുള്ളൂവെന്ന് വ്യക്തമാക്കി. ടൂറിസ്റ്റ്, ഫാമിലി, ഗവൺമെന്റ്, ബിസിനസ് വിസകൾക്കായി ഔദ്യോഗിക “കുവൈറ്റ് ഇ-വിസ” വെബ്‌സൈറ്റ് വഴി അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments