തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ ഗൂഢാലോചന നടന്നത് ബംഗളൂരുവിൽ എന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി. പോറ്റിക്കൊപ്പം അഞ്ചുപേർ ഗൂഢാലോചനയിൽ പങ്കാളികളായി. താൻ ചെറിയ കണ്ണിമാത്രമെന്നും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കിയത് മറ്റുള്ളവരെന്നും എസ്ഐടിക്ക് മൊഴി നൽകി.
ഗൂഢാലോചനയിൽ കൽപേഷും പങ്കാളിയായി. തനിക്ക് കാര്യമായ സാമ്പത്തിക നേട്ടമുണ്ടായില്ലെന്നും മറ്റുള്ളവരാണ് കൂടുതൽ നേട്ടമുണ്ടാക്കിയതെന്നുമാണ് പോറ്റിയുടെ മൊഴി. പോറ്റിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ശബരിമലയിൽ നിന്നും കൊണ്ടുപോയ സ്വർണം എന്തുചെയ്തു, സ്വർണപാളികൾ കൊണ്ടുപോയതിൽ ആരുടെയൊക്കെ സഹായമാണ് ലഭിച്ചത്, സ്മാർട്ട് ക്രിയേഷൻസിന്റെ പങ്ക് തുടങ്ങിയ വിവരങ്ങളാണ് ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും അന്വേഷണസംഘം ചോദിച്ചറിയുന്നത്.



