Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഐ.സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ വിജിലൻസ് കേസ്

ഐ.സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ വിജിലൻസ് കേസ്

വയനാട്: കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനത്തിന് കോഴ വാങ്ങി എന്ന കേസിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ വിജിലൻസ് കേസ്. വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം വിജയന്റെ ആത്മഹത്യ കുറിപ്പിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പടെയുള്ളവർ നിയമനത്തിന് കോഴ വാങ്ങി എന്ന ആരോപണമുണ്ടായിരുന്നു.

നിയമനവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടിന്റെ പ്രാഥമികാന്വേഷണം പൂർത്തിയായതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് എടുത്തിരിക്കുന്നത്. വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തനിക്കെതിരെ ഉണ്ടായത് രാഷ്ട്രീയ ആരോപണം മാത്രമാണെന്നും അത്തരത്തിലൊരു സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. ‘ഐ.സി ബാലകൃഷ്ണൻ ഉൾപ്പടെയുള്ളവർ കോഴ വാങ്ങി, താൻ അതിന് ഇരയായി’ എന്നായിരുന്നു എൻ.എം വിജയന്റെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്.

നിയമനവുമായി ബന്ധപ്പെട്ട് ഏഴ് ലക്ഷം രൂപ ഐ.സി ബാലകൃഷ്ണൻ കോഴ വാങ്ങി എന്നും കുറിപ്പിലുണ്ടായിരുന്നു. എൻ.എം വിജയന്റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ മുൻകൂർ ജാമ്യത്തിലാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments