മസ്കത്ത്: വിദേശികളുടെ എല്ലാ സ്ഥാപനങ്ങളിലും കുറഞ്ഞത് ഒരു സ്വദേശിക്കെങ്കിലും ജോലി ഉറപ്പാക്കുന്നതിനായി ഒമാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. പ്രവർത്തനം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ നിയമനം പൂർത്തിയാക്കണം. സ്വദേശി ജീവനക്കാരൻ സാമൂഹിക സുരക്ഷാ ഫണ്ടിൽ റജിസ്റ്റർ ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്.
മുഴുവൻ കമ്പനികളും നിശ്ചിത സ്വദേശിവത്കരണ നിരക്ക് പാലിക്കണം. പ്രമേയം പ്രാബല്യത്തിൽ വരുമ്പോൾ ഒരു വർഷം പിന്നിട്ട എല്ലാ കമ്പനികളും സ്വദേശിയെ നിയമിച്ച് കമ്പനിയുടെ സ്റ്റേറ്റസ് ക്രമീകരിക്കണം. ഇതിൽ വീഴ്ചവരുത്തിയാൽ കമ്പനിയുടെ തുടർ പ്രവർത്തനങ്ങളെ ബാധിക്കും. കൊമേഴ്‌സ്യൽ റജിസ്‌ട്രേഷൻ പുതുക്കൽ, വർക്ക് പെർമിറ്റ് നൽകൽ വർക്ക് പെർമിറ്റ് പുതുക്കൽ എന്നിവയിൽ നിയന്ത്രണങ്ങളുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.



