റോം : ദീപാവലിക്ക് നാട്ടിലെത്താനായി വിമാനം ബുക്ക് ചെയ്ത നൂറുകണക്കിന് യാത്രക്കാരെ വലച്ച് ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക പ്രശ്‌നം കാരണമാണ് മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എഐ138 വിമാനം റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചത്.
‘‘മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എഐ138 വിമാനം റദ്ദാക്കി. എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് വിമാനം റദ്ദാക്കിയത്. വിമാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് യാത്ര നീട്ടിവച്ചത്’’ – എയർ ഇന്ത്യ വക്താവ് അറിയിച്ചു



