കൊച്ചി: ജി സുധാകരനെ നേരിൽ കാണുമെന്നും ചേര്‍ത്തുനിര്‍ത്തുമെന്നും മന്ത്രി സജി ചെറിയാൻ. ജി സുധാകരന് തന്നെയടക്കം വിമര്‍ശിക്കാനുള്ള അധികാരമുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ഞങ്ങൾ നന്ദികെട്ടവരല്ല. ജി സുധാകരനെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല. അദ്ദേഹത്തെ ചേര്‍ത്തുപിടിക്കും. സജി ചെറിയാനെയടക്കം ജി സുധാകരൻ നേരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ജി സുധാകരനെ പാർട്ടിയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. ജി സുധാകരനുമായി പ്രശ്നങ്ങള്‍ ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും ആലപ്പുഴയിലെ സിപിഎം നേതാക്കൾക്ക് വിമർശനം പുതിയതെന്നും ജി സുധാകരന് ഏതുവേദിയിലും പോകമെന്നും സജി ചെറിയാൻ പറഞ്ഞു.സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരൻ കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ നടന്ന സിപിഎം പരിപാടിയിൽ നിന്ന് വിട്ടുനിന്നിരുന്നു.



