Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമൊസാംബിക്കില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചു

മൊസാംബിക്കില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചു

പിറവം: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗിന്റെ മരണം സ്ഥിരീകരിച്ചു. കൊല്ലം തേവലക്കര നടുവിലക്കര ഗംഗ ഭവനില്‍ രാധാകൃഷ്ണന്റെയും ഷീലയുടെയും മകനാണ് ശ്രീരാഗ് (36). മരിച്ചവരില്‍ ശ്രീരാഗും ഉണ്ടെന്ന കാര്യം ബന്ധുക്കള്‍ക്കും കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രനും വിവരം ലഭിച്ചു. ഷിപ്പിങ് ഡയറക്ടര്‍ ജനറലില്‍നിന്നാണ് ഇത് സംബന്ധച്ച വിവരം ലഭിച്ചത്. ഇറ്റലി ആസ്ഥാനമായുള്ള സ്‌കോര്‍പ്പിയോ ഷിപ്പിങ് കമ്പനിയിലെ ഇലക്ട്രോ ഓഫീസറായിരുന്നു ശ്രീരാഗ്.

മൊസാംബിക്കിനടുത്ത് ബെയ്റ തുറമുഖത്തിനകലെ നങ്കൂരമിട്ടിരുന്ന കപ്പലിലേക്ക് പോയ ശ്രീരാഗടക്കമുള്ള 21 അംഗ സംഘം സഞ്ചരിച്ചിരുന്ന ബോട്ടാണ് മുങ്ങിയത്. പതിനഞ്ച് പേര്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ ഒരാള്‍ റാന്നി സ്വദേശിയാണ്. അപകടം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളിലൊന്നാണ് ശ്രീരാഗിന്റേതാണെന്ന് സ്ഥിരീകരിച്ചത്.

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ അഞ്ച് ഇന്ത്യക്കാരെ കാണാതായത്. ശ്രീരാഗിനെ കൂടാതെ മറ്റൊരു മലയാളിയെ കൂടി കാണാതായിട്ടുണ്ട്. എറണാകുളം എടയ്ക്കാട്ടുവയല്‍ വെളിയനാട് പോത്തംകുടിലില്‍ ഇന്ദ്രിജിത്ത് സന്തോഷിനെ (22) കാണാതായ വിവരം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments