Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസംഘപരിവാർ അധികാരത്തിലെത്തിയാൽ ഓണത്തിന് മഹാബലിയും ശബരിമലയിൽ വാവരും ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി

സംഘപരിവാർ അധികാരത്തിലെത്തിയാൽ ഓണത്തിന് മഹാബലിയും ശബരിമലയിൽ വാവരും ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: സംഘപരിവാർ അധികാരത്തിലെത്തിയാൽ ഓണത്തിന് മഹാബലിയും ശബരിമലയിൽ വാവരും ഇല്ലാതാകുമെന്നും ബിജെപിക്ക് നൽകുന്ന ഓരോവോട്ടും കേരളത്തനിമയെ തകർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻസ്മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ഓണനാളിൽ ഒരു സംഘപരിവാറുകാരൻ അയച്ച സന്ദേശം കാണാനിടയായി. അതിൽ മഹാവിഷ്ണുവിന് താഴെ വാമനൻ നിൽക്കുന്നു. വാമനന്റെ കാൽക്കൽ മഹാബലി നിൽക്കുന്നു. ഓണത്തിന് നമ്മൾ മഹാബലിയെ ഓർക്കുമ്പോൾ ആർഎസ്എസ് വാമനനെയാണ് ഓർക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിൽ അയ്യപ്പനൊപ്പം വാവർക്കും പ്രധാന സ്ഥാനമുണ്ട്. ഒരു മുസ്‌ലിമിന് അങ്ങനെ സ്ഥാനം നൽകുന്നത് സംഘപരിവാറിനെ ചൊടിപ്പിക്കുന്നതാണ്. ഇതിന്റ ഭാഗമായി വാവർ മറ്റൊരു പേരുകാരനാണെന്നും സമൂഹത്തിന് കൊള്ളാത്തവനായിരുന്നെന്നും ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നത് -അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments