ഗോവ: കാത്തിരിപ്പിനു വിരാമം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് നിരാശ. എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് 2 ഫുട്ബോളില്‍ എഫ്‌സി ഗോവയ്ക്കെതിരേ അല്‍ നസ്റിനായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല.
തിങ്കളാഴ്ചയാണ് റൊണാള്‍ഡോ ഇന്ത്യയിലേക്കില്ലെന്ന തീരുമാനമെടുത്തത്. ബുധനാഴ്ചയാണ് ഗോവ-അല്‍ നസ്ര്‍ പോരാട്ടം. തന്റെ പ്രതിമ സ്ഥാപിച്ച മണ്ണില്‍, പോര്‍ച്ചുഗല്‍ വേരുകള്‍ ഏറെയുള്ള നാട്ടില്‍ അദ്ദേഹം കളിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി യാത്ര വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. സൗദിക്കു പുറത്തുള്ള മത്സരങ്ങളില്‍ കളിക്കണോ വേണ്ടയോ എന്ന് ക്രിസ്റ്റ്യാനോയ്ക്കുതന്നെ തീരുമാനിക്കാമെന്നത് കരാറിന്റെ ഭാഗമാണ്



