Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചാണ്ടി ഉമ്മനെ കെ.സി നാടുകടത്തിയതോ? : കോൺഗ്രസിൽ കെ.സി യുടെ വെട്ടിനിരത്തൽ തുടരുമ്പോൾ….

ചാണ്ടി ഉമ്മനെ കെ.സി നാടുകടത്തിയതോ? : കോൺഗ്രസിൽ കെ.സി യുടെ വെട്ടിനിരത്തൽ തുടരുമ്പോൾ….

ചാണ്ടി ഉമ്മന് പുതിയ സ്ഥാനങ്ങൾ നൽകി പാർട്ടി നൽകുന്നത് ആദരവോ , അതോ നാടുകടത്തലോ?
സംഘടനാ പദവി ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച ചാണ്ടി ഉമ്മന്‍ എം.എല്‍.എക്ക് പുതിയ പദവി നൽകിയതിനു പിന്നിലെ അണിയറക്കഥകളാണ് കോൺഗ്രസിലെ പുതിയ ചർച്ചാവിഷയം. നാഷണല്‍ ടാലന്റ് ഹണ്ട് കോര്‍ഡിനേറ്ററായാണ് നിലിൽ നിയമനം. മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയും എ.ഐ.സി.സി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് എഐസിസി പുറത്തിറക്കി. കെ. സി. വേണുഗോപാലിൻ്റെ ചടുലനീക്കങ്ങളാണ് ഇതിനു പിന്നിലെന്നു വിമർശിക്കുന്നവരുണ്ട്. കെ.സി കേരളത്തിൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ ഇഷ്ടമല്ലാതവരെ എങ്ങനെയും ഒതുക്കുകയാണ് ഇപ്പോഴെന്നും വിമർശനമുണ്ട്. ചാണ്ടി ഉമ്മനെ നാടുകടത്തുന്ന നടപടിയാണ് ഇതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

കെ.പി.സി.സി പുനസംഘടനക്ക് പിന്നാലെ വിമര്‍ശനം ഉന്നയിച്ച എ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദിന് ഗോവയുടെയും ജോര്‍ജ് കുര്യന് കേരളത്തിന്റെയും ചുമതല നല്‍കി. പാനലിസ്റ്റുകള്‍, വക്താക്കള്‍ എന്നിവരുടെ നിയമനമാണ് ടാലന്റ് ഹണ്ടില്‍ ഉള്‍പ്പെടുന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് വന്ന ശേഷമാണ് ടാലന്റ് ഹണ്ട് എന്ന പേരില്‍ സെലക്ഷന്‍ പ്രോസസ് ആരംഭിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയെ പരിഗണിക്കാത്തതിനെ ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട് റീച്ച് സെല്ലിന്റെ തലപ്പത്ത് നിന്ന് പറയാതെ തന്നെ നീക്കിയതിനെ കുറിച്ചും ചാണ്ടി ഉമ്മന്‍ അന്ന് പ്രതികരിച്ചിരുന്നു. പിതാവിന്റെ ഓര്‍മദിനത്തില്‍ തന്നെ അന്നുണ്ടായിരുന്ന സ്ഥാനത്തുനിന്നു നീക്കിയെന്നും പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ സ്ഥാനം നല്‍കിയത്.

അബിന്‍ വര്‍ക്കി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തിന് അര്‍ഹതയുള്ള വ്യക്തിയാണെന്നും ഇപ്പോഴത്തെ തീരുമാനത്തില്‍ അബിനു വിഷമമുണ്ടാകുമെന്നുമാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ദിവസങ്ങള്‍ക്കു മുന്‍പ് പ്രതികരിച്ചത്. വിമർശിക്കുന്നവരെ നിശബ്ദരാക്കുന്നതാണ് പുതിയ പ്രവണതയെന്ന് വ്യാപക പരാതിയുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments