അമാരാവതി: കർണൂലിൽ ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ച് അപകടം. 15 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 40 പേർ ബസിലുണ്ടായിരുന്നതാണ് പ്രാഥമിക വിവരം. ഇരുചക്രവാഹനത്തിൽ ഇടിച്ച ബസിനു തീപിടിക്കുകയായിരുന്നു. സർക്കാർ പ്രതികരണം ലഭ്യമായിട്ടില്ല. ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 15പേരെ ബസ്സിൽനിന്ന് രക്ഷപ്പെടുത്തി.
‘‘ബസ് ഇരുചക്രവാഹനത്തിൽ ഇടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇരുചക്രവാഹനം ബസിനു അടിയിൽ കുടുങ്ങിയതോടെ റോഡിൽ ഉരഞ്ഞ് തീപടരുകയായിരുന്നു’’–കർണൂൽ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചിച്ചു.



