കോഴിക്കോട്: സി.പി.ഐ ഇടതുമുന്നണി വിട്ട് യു.ഡി.എഫിനൊപ്പം ചേരണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. സി.പി.എമ്മിന്റെ വല്യേട്ടൻ അടിച്ചമർത്തലിന് നിൽക്കേണ്ട കാര്യം സി.പി.ഐക്കില്ല. യു.ഡി.എഫിൽ വന്നാൽ അർഹമായ സ്ഥാനം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.എംശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് മുന്നണിയിൽ സി.പി.ഐ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിലായിരുന്നു യു.ഡി.എഫ് കൺവീനറുടെ പ്രതികരണം.
‘സി.പി.ഐയിൽ ഇപ്പോൾ ഒരു വിള്ളലുണ്ട്. വേദനകൾ കടിച്ചമർത്തി പ്രശ്‌നമൊന്നും ഇല്ലെന്ന് നാളെ സി.പി.ഐ പറയും. പക്ഷെ, അകൽച്ചയുണ്ടായികഴിഞ്ഞു. അധികം താമസിയാതെ തന്നെ ഒരു ശുഭവാർത്ത നമുക്ക് പ്രതീക്ഷിക്കാം. ഇന്ന് തന്നെ അതിനുള്ള അവസരം ഒരുങ്ങും. എന്നെയും കെ.പി.സി.സി പ്രസിഡന്റിനെയും ഇന്ന് തന്നെ കാണുമെന്നണ് പ്രതീക്ഷിക്കുന്നത്.’- അടൂർ പ്രകാശ് പറഞ്ഞു



