ഡൽഹി: രാജ്യത്തെ ഓൺലൈൻ ടാക്സി വിപണിയിൽ ഊബര്‍,ഒല തുടങ്ങിയ സ്വകാര്യ കമ്പനികൾക്ക് വെല്ലുവിളിയായി ‘ഭാരത് ടാക്സി’.ഇന്ത്യൻ സഹകരണ മേഖലയുടെ കീഴിൽ വരുന്ന ആദ്യത്തെ ഓൺലൈൻ ടാക്സി സർവീസ് ആണിത്. രാജ്യത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങളായ അമുൽ, ഇഫ്‌കോ (IFFCO) എന്നിവയുടെ പിന്തുണ ഈ സംരംഭത്തിനുണ്ട്.
കേന്ദ്ര സഹകരണ മന്ത്രാലയത്തിന്‍റെയും നാഷണൽ ഇ-ഗവേണൻസ് ഡിവിഷന്‍റെയും (NeGD) സഹകരണത്തോടെയാണ് പുതിയ സംരംഭം. ഡ്രൈവർമാർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയും യാത്രക്കാർക്ക് സുരക്ഷിതവും കുറഞ്ഞ നിരക്കിലുള്ളതുമായ സേവനം നൽകുകയുമാണ് ഈ പ്ലാറ്റ്‌ഫോമിന്‍റെ പ്രധാന ലക്ഷ്യം. നിലവിലെ സ്വകാര്യ ടാക്സി കമ്പനികൾ ഡ്രൈവർമാരുടെ വരുമാനത്തിന്റെ ഒരു വലിയ ഭാഗം കമ്മീഷനായി എടുക്കാറുണ്ട്. എന്നാൽ, ഭാരത് ടാക്സിയിൽ ഡ്രൈവർമാർക്ക് സ്ഥാപനത്തിൽ ഓഹരി ഉണ്ടാകും.



