തിരുവനന്തപുരം:പിഎം ശ്രീയിൽ സർക്കാർ പിന്നോട്ടില്ല.സിപിഐയുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ചർച്ച നടത്തും. കരാര്‍ ഒപ്പിട്ടെങ്കിലും പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് സിപിഐയെ മുഖ്യമന്ത്രി തന്നെ നേരിട്ട് അറിയിക്കും.
പിഎം ശ്രീ പദ്ധതി ചർച്ചചെയ്യാനുള്ള സിപിഎമ്മിന്റെ അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. പദ്ധതിയെ ചൊല്ലി മുന്നണിയിൽ ഭിന്നത ശക്തമായ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ് ചേർന്നത്. ആലപ്പുഴയിൽ സിപിഐ എക്സിക്യുട്ടീവ് യോഗം നടക്കുന്നതിനിടെയാണ്അടിയന്തര സെക്രട്ടറിയേറ്റ് വിളിച്ചത്. പ്രശ്നപരിഹാരത്തിനാണ് യോഗം ചേരുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറിഎം.എ ബേബി പറഞ്ഞിരുന്നു. സിപിഐ കേന്ദ്ര നേതൃത്വം ഉന്നയിച്ച ആശങ്ക ബേബി യോഗത്തിൽ വിശദീകരിച്ചിരുന്നു.



